ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ജൈനമത പാരമ്പര്യവും, ആയിരത്തിലേറെ വർഷം പഴക്കമുള്ള നാങ്കുളം ശാസ്താ ക്ഷേത്രവും, സവിശേഷമായ അനുഷ്ഠാനകലകളും, ആയുർവേദ ചികിത്സാരീതികളും നിലനിന്നിരുന്ന സുദീർഘമായ ചരിത്രമുള്ള ഒരു പ്രദേശമാണ് അവിണിശ്ശേരി. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെയും ഖാദി വ്യവസായത്തിന്റെയും പ്രധാന കേന്ദ്രമായി മാറിയ ഈ പ്രദേശം, 1941-ൽ വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ആദ്യ പ്രസിഡന്റായി ആദ്യത്തെ പഞ്ചായത്തായി രൂപീകരിക്കപ്പെട്ടു. 1957-ലെ ചരിത്രപരമായ ഭൂപരിഷ്കരണത്തിലൂടെ ജന്മിത്വവ്യവസ്ഥ ഇല്ലാതാവുകയും, തുടർന്ന് പരമ്പരാഗത കാർഷിക ഗ്രാമമായിരുന്ന അവിണിശ്ശേരി ഒടുകമ്പനികളും ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളും വഴി ഒരു പ്രമുഖ വ്യാവസായിക കേന്ദ്രമായി അതിവേഗം മാറിത്തീരുകയും ചെയ്തു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 19, 2026
മഴക്കാലപൂര്‍വ്വ ശൂചീകരണ മീറ്റിംഗ്
മഴക്കാലപൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തന ഉദ്ഘാടനം 16.05.2026 തിയ്യതി 10 മണിക്ക് ആനക്കല്ല് സെന്ററില്‍ വച്ച് പ്രസിഡന്റ് ശ്രീമതി. റോസിലി ജോയ് നിര്‍വ്വഹിച്ചു. ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ഹരിത കര്‍മ്മ സേന അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. ആനക്കല്ല് സെന്റര്‍ എല്ലാവരും...
കൂടുതൽ വായിക്കുക