പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

റോസിലി ജോയ്

പ്രസിഡൻ്റ്

പി എന്‍ സുനില്‍കുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനയ സച്ചിന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി ഐ ജോണ്‍സണ്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിത്യ ജയരാജന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

എന്‍ പ്രദീപ് കുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - അവിണിശ്ശേരി, അവിണിശ്ശേരി വില്ലേജ്, തൃശ്ശൂര്‍ താലൂക്ക്, തൃശ്ശൂര്‍ ജില്ല, കേരളം

വാര്‍ഡുകള്‍ - 16

നിയോജക മണ്ഡലം - നാട്ടിക

ലോകസഭ മണ്ഡലം - തൃശ്ശൂര്‍

വില്ലേജുകള്‍ - അവിണിശ്ശേരി, പാലിശ്ശേരി

ആകെ ജനസംഖ്യ (2011) - 21707

വിസ്തീര്‍ണ്ണം - 7.82 ച മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ജൈനമത പാരമ്പര്യവും, ആയിരത്തിലേറെ വർഷം പഴക്കമുള്ള നാങ്കുളം ശാസ്താ ക്ഷേത്രവും, സവിശേഷമായ അനുഷ്ഠാനകലകളും, ആയുർവേദ ചികിത്സാരീതികളും നിലനിന്നിരുന്ന സുദീർഘമായ ചരിത്രമുള്ള ഒരു പ്രദേശമാണ് അവിണിശ്ശേരി. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെയും ഖാദി വ്യവസായത്തിന്റെയും പ്രധാന കേന്ദ്രമായി മാറിയ ഈ പ്രദേശം, 1941-ൽ വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ആദ്യ പ്രസിഡന്റായി ആദ്യത്തെ പഞ്ചായത്തായി രൂപീകരിക്കപ്പെട്ടു. 1957-ലെ ചരിത്രപരമായ ഭൂപരിഷ്കരണത്തിലൂടെ ജന്മിത്വവ്യവസ്ഥ ഇല്ലാതാവുകയും, തുടർന്ന് പരമ്പരാഗത കാർഷിക ഗ്രാമമായിരുന്ന അവിണിശ്ശേരി ഒടുകമ്പനികളും ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളും വഴി ഒരു പ്രമുഖ വ്യാവസായിക കേന്ദ്രമായി അതിവേഗം മാറിത്തീരുകയും ചെയ്തു.

കൂടുതൽ വായിക്കുക